
ഫുട്ബോള്‍ പ്രമേയമായ സിനിമകളെ കുറിച്ചുള്ള മധു ജനാര്‍ദ്ദനന്റെ പുസ്തകം വായിക്കുമ്പോള്‍ നമ്മള് പ്രാഥമികമായി ആ പുസ്തകത്തെയും അതിലൂടെ സിനിമകളെയും ഫുട്ബോളിനെയും ‘വായിക്കുക‘യാണ്’. ഫുട്ബോള്‍ സിനിമകള്‍ രണ്ട് തരത്തിലുണ്ട്. കളിക്കാരനെയോ ടീമിനേയോ കുറിച്ചുള്ള ഡോക്യുമെന്ററി രൂപത്തിലുളളതും ഫുട്ബോള്‍ പ്രമേയമാകുന്ന ഫീച്ചര്‍ സിനിമകളും. വ്യക്തമായ അതിര്‍ത്തിരേഖ ഇവ തമ്മിലി ല്ലാത്തതിനാല്‍ ചില സിനിമകളിലെങ്കിലും കൃത്യമായ തരംതിരിവ് അപ്രസക്തമാക്കും. ഈ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ജോര്‍ജ് ബെസ്റ്റ്സ്ബോഡി,ഗരിഞ്ചലോണ്‍ലിസ്റ്റാര്‍,മറഡോണവില്ലന്‍ഓര്‍ വിക്ടിം, ഹൌ ഹെയ്സല്‍ ചെയ്ഞ്ച്ഡ് ഫുട്ബോള്‍ എന്നിവ ആദ്യ വിഭാഗത്തിലും, ടു ഹാഫ് റ്റൈംസ് ഇന്‍ ഹെല്, എസ് കേപ് ടു വിക്ടറി, ഗോള്‍, ദി കപ്പ് എന്നിവ രണ്ടാം വിഭാഗത്തിലും സാമാന്യേന ഉള്‍പ്പെടു ത്താവുന്നതാണ്. ഫുട്ബോളും ഫാസിസവും സിനിമയും 
ഒന്നിച്ചിടപെടുന്ന രണ്ട് ചിത്രങ്ങളാണ് ടു ഹാഫ് റ്റൈംസ് ഇന്‍ ഹെല്, എസ് കേപ് ടു വിക്ടറി എന്നിവ. ഒരേ പ്രമേയത്തിന്റെ ഭിന്നങ്ങളായ ആവിഷ്ക്കാര ങ്ങളെന്ന നിലക്ക്അവയുടെ താരതമ്യം കൂടുതല്‍ പ്രസക്തമാണ്. ഗോള്‍ വ്യത്യാ സത്തിലൂടെ നേടുന്ന വിജയവും സമനിലയുമെല്ലം എങ്ങനെ സൂക്ഷ്മമായ രാഷ്ട്രീയ ധ്വനികള്‍ വഹിക്കുന്നവയായി തീരുന്നുവെന്ന് ഈ ചിത്രങ്ങളുടെ പഠനം വ്യക്തമാക്കുന്നുണ്ട്. ടു ഹാഫ് റ്റൈംസ് ഇന്‍ ഹെല് എന്ന ചിത്രത്തില്‍ 4-3 എന്ന ഗോള്‍ വ്യത്യാസത്തില്‍ തടവുകാരുടെ ടീം നാസി ടീമിനോട് വിജയം നേടുകയും നാസി തോക്കുകള്‍ക്കിരയാവു കയും ചെയ്യുമ്പോള്‍ എസ് കേപ് ടു വിക്ടറി യില്‍ രണ്ടു ടീമുകളും 4-4 എന്ന സമനില കൈവരിക്കുകയും തടവുകാര്‍ രക്ഷപ്പെടുകയും ചെയ്യുന്നു.

ഒന്നിച്ചിടപെടുന്ന രണ്ട് ചിത്രങ്ങളാണ് ടു ഹാഫ് റ്റൈംസ് ഇന്‍ ഹെല്, എസ് കേപ് ടു വിക്ടറി എന്നിവ. ഒരേ പ്രമേയത്തിന്റെ ഭിന്നങ്ങളായ ആവിഷ്ക്കാര ങ്ങളെന്ന നിലക്ക്അവയുടെ താരതമ്യം കൂടുതല്‍ പ്രസക്തമാണ്. ഗോള്‍ വ്യത്യാ സത്തിലൂടെ നേടുന്ന വിജയവും സമനിലയുമെല്ലം എങ്ങനെ സൂക്ഷ്മമായ രാഷ്ട്രീയ ധ്വനികള്‍ വഹിക്കുന്നവയായി തീരുന്നുവെന്ന് ഈ ചിത്രങ്ങളുടെ പഠനം വ്യക്തമാക്കുന്നുണ്ട്. ടു ഹാഫ് റ്റൈംസ് ഇന്‍ ഹെല് എന്ന ചിത്രത്തില്‍ 4-3 എന്ന ഗോള്‍ വ്യത്യാസത്തില്‍ തടവുകാരുടെ ടീം നാസി ടീമിനോട് വിജയം നേടുകയും നാസി തോക്കുകള്‍ക്കിരയാവു കയും ചെയ്യുമ്പോള്‍ എസ് കേപ് ടു വിക്ടറി യില്‍ രണ്ടു ടീമുകളും 4-4 എന്ന സമനില കൈവരിക്കുകയും തടവുകാര്‍ രക്ഷപ്പെടുകയും ചെയ്യുന്നു.
ഈ ഗോള്‍ സമനില രാഷ്ട്രീയമായ സമനിലയുടെ രൂപകമാവുന്നതെ ങ്ങനെയെന്ന് ഗ്രന്ഥകര്‍ത്താവ് വിലയിരുത്തുന്നുണ്ട്. സോള്‍ട്ടാന്‍ ഫാബ്രി സംവിധാനം ചെയ്ത ആദ്യ ചിത്രം സിനിമയുടെ മൂല്യ വിചാരങ്ങള്‍ക്കകത്ത് മികച്ചതായി രിക്കുമ്പോള്‍ രണ്ടാമത്തെ ചിത്രം ഹോളിവുഡ് രീതികള്‍ക്കകത്ത് , രാഷ്ട്രീ യമായും സിനിമ എന്ന കേവലപരിഗണനയിലും രണ്ടാം തരമായി നില നില്ക്കുന്നു. ജനങ്ങളുടെ നൈസര്‍ഗിക വിനോദങ്ങളെഫാസിസം തങ്ങളുടെ രാഷ്ട്രീയ വിജയത്തിനായി ഏതു വിധേനയുംഉപയോഗപ്പെടുത്തുമെന്നതിന്റെ ആഖ്യാനങ്ങളായിത്തീരുന്നു ഈ രണ്ട് സിനിമകളും.
ഏകാധിപത്യം അതിന്റെ നിലനില്പിനായി ഫുട്ബോളിനെ ഉപയോഗിച്ചതിന് അര്‍ജന്റീനയുടെയും മറഡോണ യുടേയും ചരിത്രവും സാക്ഷ്യങ്ങളാണ്. മറഡോണയുടെ ഇതിഹാസ കഥ അര്‍ജന്റീനയുടെയും ലാറ്റിനമേരിക്ക യുടെയും കഥ കൂടിയാണ്. അര്‍ജന്റീനയുടെ ഏകാധിപതി ഭരണകൂടം 1976ലെ ലോക കപ്പ് ഗംഭീരമായി ആഘോഷിച്ചു. ഹോളണ്ടിനെ 3-1 തോല്‍പ്പിച് അര്‍ജന്റീന കിരീടം നേടുക കൂടി ചെയ്തതോടെ രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന സംഭവങ്ങളെ മൂടി വെക്കാന്‍ ഇത് സഹായകമായി. ഫുട്ബോള്‍ രാജ്യസ്നേഹം ഊതി വീര്‍പ്പിക്കാനുള്ള ഒരു മാര്‍ഗമായി മാറി. ലാറ്റിനമേരിക്ക യിലെ ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ സമാധാന കാലത്ത് കളിക്കളങ്ങളായും യുദ്ധ കാലത്ത് തടവറകളായും ഉപയോഗിക്കപ്പെട്ടു. മറഡോണ വില്ലന്‍ ഓര് വിക്ടിം എന്നചിത്രം മറഡോണയുടെ ഫുട്ബോള്‍ ജീവിതത്തെയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള 1986 ലെ ക്വാര്‍ട്ടല്‍ ഫൈനല്‍ മത്സരത്തില്‍ മറഡോണ നേടിയ വിവാദ ഗോളിന് ഫാക്ലന്റ് യുദ്ധത്തിന് ശേഷമുള്ള പശ്ചാത്തലം കൂടി കല്‍പ്പിക്കപ്പെടാറുണ്ട്. ഇംഗ്ലണ്ടും ആര്‍ജന്റീനയും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ഒരു പതിപ്പായി അവര്‍ തമ്മിലുള്ള ഫുട്ബോള്‍ മത്സരം മാറി.
ജീവിതം തന്നെ ഇല്ലാതാകുമ്പോഴും ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്നതിന്റെ അസംബന്ധമാണ് “ഹൌ ഹെയ്സല്‍ ചേഞ്ച്ഡ് ഫുട്ബോള്‍“ എന്ന ചിത്രം ആവിഷ്ക്കരിക്കുന്നത്. 1985 ലെ യൂറോപ്യന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്റ്റേഡിയത്തിലെ ദുരന്തത്തില്‍ 31 ആരാധകര്‍ മരിച്ചു വീണു. എന്നാല്‍ ഒന്നര മണിക്കൂര്‍ വൈകി മത്സരം അരങ്ങേറി എന്നതായിരുന്നു ഏറ്റവും വലിയ വിരോധാഭാസം. രണ്ടൂ മണിക്കൂര്‍ മുന്‍പ് ആരവങ്ങളു യര്‍ത്തിയ ആരാധകരുടെ ചേതനയറ്റ ശരീരം സ്റ്റേഡിയത്തിനുപുറത്ത് കിടക്കുമ്പോള്‍ നടന്ന മത്സരം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നു. ജീവിതം തന്നെ ഇല്ലാതാക്കുമ്പോള്‍ ഒരു ഫുട്ബോള്‍ മത്സരം അത്ര പ്രധാനമല്ല.

ജീവിതവും ഫുട്ബോളും ആദ്ധ്യാത്മികതയും സമുചിതമായി സമ്മേളിക്കുന്നു “ദി കപ്പ്“ എന്ന സിനിമയില്‍. ഒരു തിബത്തന്‍ ബുദ്ധ ഭിക്ഷുവായ ഖെന്റ്സേ നോര്‍ബുവാണ് ചിത്രത്തിന്റെ സംവിധായകന്. ലോക കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ആരംഭിക്കുന്നതോടെ ബുദ്ധവിഹാരം ഫുട്ബോളിന്റെ ലഹരിയിലേക്കു വീഴുന്നു. ഫുട്ബോള്‍ എന്താണെന്നു ചോദിക്കുന്ന വൃദ്ധനോട് ‘രണ്ട് പരിഷ്കൃത രാജ്യങ്ങള്‍ ഒരു പന്തിനായി പോരടിക്കുന്ന സംഗതിയാണ്’‘ അതെന്നുള്ള മറുപടി വെറും നേരമ്പോക്കു മാത്രമല്ല. ഇന്ത്യയിലഭയം തേടിയ തിബത്തന്‍ ബുദ്ധഭിക്ഷുക്കളെ സംബന്ധിച്ച് അതിലെ രാഷ്ട്രീയം നേര്‍ത്തതല്ല. ഈ പോരിന്റെ അവസാനം ഒരു കപ്പാണ് സമ്മാനമായി ലഭിക്കുക എന്നറിയുമ്പോള്‍ കപ്പില്‍ ചായ കുടിക്കുന്ന സന്ന്യാസി അലൌകികമായി ചിരിക്കുന്നു. ജീവിതത്തിന്റെ ഒരു രൂപകമായി സിനിമയെയും ഫുട്ബോളിനെയും സംവിധായകന്
കാണാന്‍ കഴിയുന്നുണ്ട്. കൊക്കകോള ടിന്നുകളെ പ്രാര്‍ഥനക്കുള്ള വിളക്കുക ളായി രൂപാന്തരപ്പെടുത്തുമ്പോള്‍ ഉപകരണമല്ല അതുപയോഗിക്കുന്ന രീതിയാ ണ് പ്രധാനമെന്ന സ്വന്തം വിശ്വാസം വെളിപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യു ന്നത്. ഫുട്ബോള്‍ ആരവങ്ങള്‍ അതിന്റെ അത്യുച്ചത്തിലെത്തിയ ഘട്ടത്തില്‍ കേരളസമൂഹത്തില്‍ അതിനെതിരെ ദുര്‍ബലമായ ചില വിലക്കുകളെങ്കിലും പ്രത്യക്ഷമായത് നാം കാണുകയുണ്ടായി. ഒരു ബുദ്ധവിഹാരം ഫുട്ബോളിനെ വരവേല്‍ക്കുന്ന ഈ ചിത്രം അത്തരം പ്രവണതകളെക്കൂടി പ്രതിരോധിക്കുന്ന അനുഭവമാണ്.

ഇക്കഴിഞ്ഞ ലോക കപ്പിനോടനുബന്ധിച്ച് ഫുട്ബോളിനെക്കുറിച്ചുണ്ടായ ആഖ്യാനങ്ങ ളേറെയും ഫുട്ബോളിനെ കേവലമൊരു കളിയായി മാറ്റി നിര്‍ത്താതെ സംസ്ക്കാരവും ജീവിതവുമായി തത്വ ചിന്താപരമായി കൂട്ടിയി ണക്കാനാണ് ശ്രമിച്ചത്. എങ്കിലും ഫുട്ബോളിന്റെ പേരില്‍ പുത്തന്‍ അഭിരുചികള്‍ നമുക്കു മേല്‍ അടിച്ചേല്പ്പി ക്കപ്പെടു കയും വളരെ ലളിതമായൊരു കളിയെ സങ്കീര്‍ണ സമസ്യകളുടെ വാഹനമാക്കി മറ്റുകയും ചെയ്യുക യുണ്ടായോ എന്ന സന്ദേഹം ബാക്കി നില്ക്കും. ഫുട്ബോള്‍ അതിന്റെ കേവലാവസ്ഥയില്‍ ഇന്ന് നിലനില്ക്കു ന്നില്ല എന്നതാണ് വസ്തുത.സത്തയില്‍ അത് വളരെ ലളിതമായ ഒരു കളിയായിരിക്കുമ്പോള്‍ തന്നെ നമ്മുടെ മുന്നിലവതരിക്കുമ്പോഴേക്ക് അത് മറ്റു പല മേഖലകളുമായികൂടിക്കുഴഞ്ഞുകഴിഞ്ഞിരിക്കും.
എന്‍.എസ്. മാധവന്റെ “ഹിഗ്വിറ്റ” എന്ന കഥയോടുകൂടിയായിരിക്കണംഫുട്ബോളിലെ സാംസ്ക്കാ രിക ജീവിതവും സാംസ്ക്കാരിക ജീവിതത്തിലെ ഫുട്ബോളും നമുക്കു മുന്നില്‍ അവതരിപ്പിക്ക പ്പെട്ടത്. ഫുട്ബോള്‍ സിനിമകള്‍ മലയാളത്തില്‍ ഇനിയും പിറക്കാനിരിക്കുന്നതേയുള്ളൂ. ‘ഗോള്‍’എന്ന ചിത്രത്തിന്റെ നിരൂപണത്തില്‍ ഫുട്ബോള്‍ സിനിമകളുടെ പരിമിതികളെക്കുറിച്ച് പറയുന്നുണ്ട്. അതിങ്ങനെയാണ്: “ജനങ്ങള്‍ ഫുട്ബോള്‍ കളി കാണുന്നത് ആര് ജയിക്കുന്നു എന്നറിയാനാണ്. എന്നാല്‍ ചലച്ചിത്രങ്ങളിലെ ഫുട്ബോള്‍ കളികള്‍ക്ക് പൂര്‍വ്വ നിശ്ചിതമായ വിജയവും തോല്‍വികളു മുണ്ട്. അതിനാല്‍ സിനിമയിലെ കളിക്കളത്തില്‍ സംഭവിക്കുന്നതെല്ലാം അസംബന്ധമായി തീരുന്നു. ‘വിശ്വസനീയമായ ഒരു
ഫുട്ബോള്‍ കളി വലിയ സ്ക്രീനിലവതരിപ്പിക്കുന്ന കാര്യത്തില്‍ സിനിമാ പ്രതിഭകള്‍ ഇനിയും ഏറെ മുന്നേറാനുണ്ട്”...

ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രനാണ് ഈ പുസ്തകത്തിന് അവതാ രികഎഴുതിയിരിക്കുന്നത്.അദ്ദേഹം എഴുതുന്നു:“വിശാലമായ അര്‍ത്ഥത്തില്‍ ഫുട്ബോള്‍ ജീവിതത്തിന്റെ സുപ്രധാനമായ എല്ലാ വികാരങ്ങളും പ്രതിഫലി പ്പിക്കുന്ന ഒരു രൂപകമാണ്. സിനിമയോ അതിനുമുന്പുള്ള എല്ലാ കലാരൂപ ങ്ങളേയും മാദ്ധ്യമപദ്ധതി കളെയും അതിജീവിച്ച ഒരു അസാമാന്യ ആവി ഷ്ക്കാര രീതിയും.മലബാറു കാരുടെ നാടന്‍ ഭാഷയില്‍പറഞ്ഞാല്‍സിനിമ ’ഒരു’കലയല്ല, ‘ഒരൊന്നൊന്നര’ കലവരും.”
ഫുട്ബോള്‍ സിനിമകള്‍ : കാഴ്ച്ചയും പ്രതിനിധാനവും,
മധു ജനാര്ദ്ദനന്, ഡി.ഡി.ബുക്സ്, കോട്ടയം, പേജ് 102, വില : 50.00 രൂപ.