'ഓളവുംതീരവും‘മലബാറിലാണ് ചിത്രീകരിക്കപ്പെട്ടത്.‘സ്വയംവരം‘തിരുവനന്തപുരത്താണ് സാക്ഷാത്ക്കരിക്കപ്പെട്ടത്. രണ്ടു സിനിമകളെ പ്രദേശികത കൊണ്ട് നിര്‍വ്വചിക്കാന്‍ ശ്രമിക്കുക യല്ല്ല്ല.തൊട്ടടുത്തവര്‍ഷങ്ങളില്‍ ചിത്രീകരിക്കപ്പെട്ട രണ്ട്സിനിമകള്‍ മാത്രമായിരുന്നില്ല അവ . ‘സ്വയംവര‘ത്തിലേക്കുള്ള വഴി ‘ഓളവും തീരവും’സൃഷ്ടിച്ചതാണ്.
'സ്വയംവര'ത്തിനു മുന്‍പുള്ള മലയാളത്തിലെ ഗൌരവസിനിമയുടെ ഭൂതകാലം നീലക്കുയില്‍, ചെമ്മീന്‍,ഭാര്‍ഗ്ഗവിനിലയം എന്നിവയുടെയെല്ലാം തുടര്‍ച്ചയായി ഓളവുംതീരവും എന്ന ചിത്രത്തോടെ ഒരു ഘട്ടം പൂര്‍ത്തിയാക്കി.അതിനുശേഷമാണ് സിനിമയില്‍ വ്യക്തമായ ചേരിവ്യത്യാസമുണ്ടാ വുന്നത്.സമാന്തരസിനിമയിലൂടെ സംഭവിച്ചുകൊണ്ടിരുന്നമാറ്റങ്ങള്‍ കച്ചവടസിനിമയ്‌ക്കും തിരസ്‌ക്കരിക്കാനാവുമായിരുന്നില്ല. കച്ചവടസിനിമകളും കലാനുഭവങ്ങളാവാനുള്ള പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എല്ലാസിനിമകളും ആത്യന്തികമായി കച്ചവടം മുന്നില്‍കാണുന്നതുപോലെ കലാനുഭവമാകാനും യത്‌നിക്കുന്നുണ്ട്. അതുകൊണ്ട് കല/കച്ചവടം തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് പരിമിതികളുണ്ട്.(തുടര്‍ന്ന് ഇവിടെ)
No comments:
Post a Comment